Ad banner
Ad banner

നാസ്തികതയിൽ നിന്ന് വലത്പക്ഷത്തേക്ക് | Dr C Viswanathan

നാസ്തികതയിൽ നിന്ന് വലത്പക്ഷത്തേക്ക് | Dr C Viswanathan #kftf ഒന്നാം ഭാഗം വീഡിയോ കാണാൻ…

source

(Visited 5 times, 1 visits today)

You Might Be Interested In

Comment (22)

 1. ഇത്രയും നാളത്തെ നാടിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അത്ര മെച്ചപ്പെട്ട ഒരു സംവിധാനമാണെന്നു എനിക്കഭിപ്രായമില്ല. വളരെ സാവധാനം ആണ് പ്രവർത്തിക്കുന്നു മാത്രമല്ല വലിയൊരു വിഭാഗം ജനങ്ങളും അതിന്റെ പ്രയോജനത്തിൽ നിന്നും പുറത്താണ്.
  ശാസ്ത്രീയമായ പഠനം നടത്തേണ്ട പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അതു സംവരണ വിഷയത്തിൽ നടത്താതിരിക്കുന്നതാണ് കാണുന്നത്. രാഷ്ട്രീയമായ വെല്ലുവിളികൽ നമ്മുടെ രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കാൻ മടിക്കുന്നത് കൊണ്ടുതന്നെയാണിത്. മതേതരമായാ ഒരു രാജ്യം സാമൂഹിക നീതി, സഹായങ്ങൾ വിതരണം ചെയ്യുന്നത് ജാതിയും മതവും അടിസ്ഥാനമാക്കുന്നത് നീതികരണവുമില്ല.അന്ധവിശ്വാസം സാമൂഹിക സുരക്ഷാ പദ്ധതികളുടെ അടിസ്‌ഥാനമാക്കുന്നതിൽ യോജിപ്പില്ല. മെച്ചപ്പെട്ട സാമൂഹിക സുരക്ഷാ സൂചികകൾ ഉപയോഗിച്ച് രാജ്യം അതിന്റെ സഹായങ്ങൾ വിതരണം ചെയ്യണം.

  അമേരിക്കയിലെ ജോർജ് ഫ്ലോയിഡ് സംഭവത്തിന്റെ വെളിച്ചത്തിൽ സിസ്റ്റമാറ്റിക് റേസിസത്തിന് സംവരണം ഒരു പരിഹാരമാണ് എന്നു പറയുന്നുണ്ട്.ഇതിനും കൃത്യമായ പഠനങ്ങൾ ആവിശ്യമാണ്.

  കേരളത്തിൽ നടന്ന സാമൂഹിക മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ സംവരണത്തെക്കാൾ ഗുണം ചെയ്തത് ഭൂപരിഷ്കരണവും വിദ്യാഭ്യാസത്തിലും ആരോഗ്യസംവിധാനത്തിലും നടത്തിയ പരിഷ്ക്കാരങ്ങളും ആണ്. സംവരണം കൊണ്ടു ഗുണം ഉണ്ടായില്ലാ എന്നല്ല തുടർച്ചയായി പരിഷ്‌ക്കാരണം സംവരണത്തിൽ നടപ്പാക്കാൻ രാഷ്ട്രീയമായ വെല്ലുവിളികൾ ഏറെയാണ്. സംവരണം ഇൻഡ്യയിൽ എല്ലാസംസ്ഥാനത്തും നടപ്പാക്കിയിട്ടുണ്ട് അല്ലറച്ചില്ലറ വ്യത്യാസമുണ്ടെകിലും. അടിസ്ഥാന ജനവിഭാഗങ്ങളുടെ സൗകര്യങ്ങൾ പരിശോധിച്ചാൽ കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടായതായി മനസ്സിലാക്കാം. ഇതു അടിസ്ഥാന ജനവിഭാഗങ്ങൾക്ക് സംവരണത്തെക്കാൾ ഗുണകരമായത് മേൽപറഞ്ഞ ഭരണനടപടികളാണ് എന്നു കാണാം. ഭൂപരിഷ്കരണത്തിന്റെ ഗുണം ലഭിക്കാത്ത സമൂഹങ്ങൾ ഇപ്പോഴും അവസരങ്ങൾ ഉപയോഗപ്പെടുത്താൻ പിന്നിലാണ് എന്നാണ് കേരളത്തിൽ കാണാൻ കഴിയുന്നത്. അതായത് വിദ്യാഭ്യാസ നേടിയിട്ടും, ആയുർദൈർഘ്യം വർധിയ്പ്പിക്കാൻ കഴിഞ്ഞങ്കിലും, സംവരണം ഉണ്ടങ്കിലും ഭൂപരിഷ്കരണത്തിന്റെ നേട്ടം നേരിട്ടനുഭവിച്ച സമൂഹങ്ങൾ ഉണ്ടായ മുന്നേറ്റം ഭൂസ്വത്തു ലഭിക്കാത്തവർക്കു നേടാൻ കഴിഞ്ഞില്ല.

  ഭൂസ്വത്തു ഒരു മൂലധനമായി പ്രവർത്തിക്കുകയും പല അവസരങ്ങൾ സ്വയം നിർമ്മിക്കാനും സംവരണത്തിന്റെ നറുക്ക് തലയിൽ എത്തുന്നത് വരെ കാത്തുനിൽക്കുകയും വേണ്ട. അപ്പൊൾ മൂലധനം അവശവിഭാഗങ്ങളുടെ കയ്യിൽ നേരിട്ടെത്തിക്കുന്നതാണ് കൂടുതൽ ഉചിതം. എങ്ങനെ അടിസ്ഥാന ജനവിഭാഗങ്ങൾക്കു മൂലധനം എത്തിക്കുമെന്നത് രാഷ്ട്രീയം കൂടുതൽ ചർച്ച ചെയ്യേണ്ട വിഷയമാണ്.

  അവസരങ്ങളുടെ കുറവുകളാണ് നമ്മൾ സ്വാതന്ത്ര്യം നേടി 70 വർഷം കഴിഞ്ഞിട്ടും സംവരണ സമരങ്ങളും സംവരണ ചർച്ചകളും നമ്മുടെ സമൂഹത്തിൽ ഇന്നും നടക്കുന്നതിന് കാരണം. അതു കൊണ്ടു സാമ്പത്തിക വളർച്ച തൊരിതപ്പെടുത്തുക എന്നതാണ് അടുത്ത പോം വഴി. പൊതുവെ ഇന്ത്യക്കാർ പൊതുവംശീയ സ്വാഭാവം നിലനിർത്തുന്നത് കൊണ്ടു സിസ്റ്റമാറ്റിക് റേസിസം കുറവ് മായിരിക്കാം.

  ഒരു വ്യക്തി തന്റെ 20കളിൽ നേടിയ ഒരു ബാച്ചലർ ഡിഗ്രിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പബ്ലിക് എക്സാം അരിച്ചെടുക്കുന്ന കുറച്ചാളുകളെ വെച്ചു രാജ്യത്തെ പ്രധാനജോലികൾ എല്ലാം ചെയ്യിക്കുന്ന നമ്മുടെ സിവിൽ സർവീസ് വളരെ കാലഹരണപെട്ടതാണ്. അതും ഈ സംവരണത്തോടെ പരിഷ്ക്കരിക്കേണ്ടത് അത്യാവശ്യമാണ്‌.

  വിദേശത്ത് ജോലിക്ക് പോകുന്നതിനും ഈ വിതരണനീതി നോക്കാറുണ്ടോ.

 2. സ്വാതന്ത്രചിന്തകർക്ക് ഇടതു വലതു പക്ഷങ്ങളില്ല. മനുഷ്യ പുരോഗതിക്ക് ഉതകുന്ന ആശയങ്ങൾ സ്വീകരിക്കുന്നവരാണ് സ്വാതന്ത്രചിന്തകർ.

 3. നിരീശ്വര വേഷം കെട്ടിയ വർഗ്ഗീയ ഫാഷിസ്റ്റ് ഏജന്റുമാരെ തുറന്നു കാട്ടുന്ന യഥാർത്ഥ മാനവികതാ വാദികൾ ആയ നിഷ്കപടരായ യുക്തിവാദികൾ, വർഗ്ഗീയ ഫാഷിസ്റ്റ് മാനവിക വിരുദ്ധ, ദേശവിരുദ്ധ അജണ്ടകൾക്ക് വേണ്ട പശ്ചാത്തലം ഒരുക്കുന്നതിന് വേണ്ടി മാസ് മൈൻറ് കൺട്രോൾ മൈൻറ് മനിപ്യുലെയ്ഷൻ കൈയ്യോടെ പിടികൂടി വിചാരണ ചെയ്തത് സ്വാഗതാർഹം തന്നെ. വർഗ്ഗീയ ഫാഷിസം വൻ കലാപങ്ങളും വംശഹത്യയും ആസൂത്രണം ചെയ്തിരുന്നു എന്ന് ഡോക്ടർ സർ പറഞ്ഞത് പോലെ വലതുപക്ഷ അനുകൂല സോഷ്യൽ മീഡിയയുടെ ആസൂത്രിത പ്രചരണം സാക്ഷ്യം വഹിക്കുന്നു. റിപബ്ലിക് ടിവി മുതൽ മറുനാടനിൽ കമന്റ് ചെയ്യുന്ന വ്യാജ പ്രൊഫൈൽ ഉള്ള ഷില്ലു വരെ. അപ്രതീക്ഷിതമായി വന്ന കൊറോണ എല്ലാം തകർത്തു.

 4. ജാതി പറയാതിരിക്കുക /അറിയാതിരിക്കുക എന്നത് പോലും ഒരു സവർണ പ്രിവിലേജ് ആണ്.
  അവർണ്ണനായ ഒരാൾ അദ്ദേഹത്തിൻ്റെ ജാതി ജീവിതത്തിൻ്റെ ഏതെങ്കിലും ഘട്ടത്തിൽ തിരിച്ചറിയും .
  ഈ തിരിച്ചറിവ് എല്ലാ ഇന്ത്യൻ സ്വതന്ത്ര ചിന്തകൾക്കും വേണമെന്ന് ഞാൻ കരുതുന്നു.

 5. Both left and right wing are progressive fundamentally the right wing gives values in human life while left stands for drastic changes upside down of human society .the price for this drastic change the society has to pay Beverly in terms of human life livelyhood etc. Peaceful changes are most welcome.

 6. ഇന്ത്യൻ ജനസംഖ്യയിൽ OBC വിഭാഗങ്ങളാണ് ഏറ്റവും പിന്നിലുള്ളത്. 50%ൽ അധികവും OBC ആണ്.

 7. Dr. ടെ സംവരണത്തെ പറ്റിയുള്ള പഠനത്തോട് (distributive justice) പൂർണമായും യോജിക്കുന്നു. ജാതിയെ പറ്റി കമ്മ്യൂണിസ്റ്റ്കാർ വെച്ച് പുലർത്തുന്ന വികലമായ ബോധവും സാമ്പത്തിക സംവരണമാണ് ശരിയായ രീതി എന്നും ഉള്ള ബോധം കേരള സമൂഹത്തിൽ വൃപകമായി കാണാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടാണ്, എല്ലാ നായൻമാരും നമ്പൂരിമാരും സവർണൻമാരും ജാതി സംവരണത്തെ എതിർക്കുന്നത്. RC യും ജാതിയെ പറ്റിയള്ള ആ കമ്മ്യൂണിസ്റ്റ് ചിന്താഗതി വച്ചു പുലർത്തുന്ന ആളാണ്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ്കാരും സവർണരും വലതുപക്ഷക്കാരാണ് എന്ന് Dr ക്ക് പറയാൻ പറ്റുമോ? സാമ്പത്തിക സംവരണം അശാസ്ത്രീയമാണ് എന്നത് ഒരു യാഥാർഥ്യമാണ്. അതിനെ കമ്മ്യൂണിസ്റ്റ്കാരും support ചെയ്യുന്നതായി കാണാം. അതുകൊണ്ട് ഈ കമ്മ്യൂണിസ്റ്റ് വലതുപക്ഷ ചിന്താഗതി ക്കെതിരെ യായിരിക്കണം സംസാരിക്കേണ്ടത്.

 8. സ്വതന്ത്ര ചിന്തകരുടെ അഭിപ്രായങ്ങളുടെ പോസ്റ്റ്മോർട്ടത്തിന് ശ്രമിക്കാതെ ക്രിയാത്മകമായ മറ്റേതെങ്കിലും വിഷയം എടുത്ത് അതിലൂടെ ജനങ്ങളിലേക്ക് എത്താൻ ശ്രമിച്ചാൽ പല്ലിട കുത്തിയുള്ള മണപ്പിച്ചു നോക്കൽ അല്ല യുക്തിവാദം എന്ന് ഞങ്ങൾ നിങ്ങളുടെ ആരാധകർക്ക് ആശ്വസിക്കാം

 9. രവിചന്ദ്രൻ സംഘീ ചാരനാണെന്ന് ഇനിയും ബോധ്യമാകാത്ത ആരെങ്കിലുമുണ്ടേൽ അവരാണ് ഏറ്റവും വലിയ പമ്പര വിഡ്ഡികൾ…

 10. വിതരണ നീതി മാത്രം അല്ല പ്രശ്നം അവസരങ്ങളെ അസമത്വവും, പ്രശ്നം ആണ്.

 11. നിങ്ങളുടെ ചിന്തകളിൽ സ്വാതന്ത്യം തീരെ കാണുന്നില്ല ഈയടുത്തായി. വൈരാഗ്യം മാത്രം. എന്തുപറ്റി ഇഷ്ടാ..വേറെ വല്ല നല്ല പണിയും ചെയ്ത് ജീവിക്കാൻ നോക്ക്

LEAVE YOUR COMMENT

Your email address will not be published. Required fields are marked *